3മോശ, മിദ്യാനിലെ പുരോഹിതനും തന്റെ അമ്മായിയപ്പനും ആയ യിത്രൊയുടെ+ ആട്ടിൻപറ്റത്തിന്റെ ഇടയനായി. ഒരിക്കൽ വിജനഭൂമിയുടെ* പടിഞ്ഞാറുവശത്തേക്ക് ആടുകളെയുംകൊണ്ട് പോയ മോശ ഒടുവിൽ സത്യദൈവത്തിന്റെ പർവതമായ ഹോരേബിൽ+ എത്തി.
18 യഹോവ തീയിൽ സീനായ് പർവതത്തിൽ ഇറങ്ങിവന്നതിനാൽ പർവതം മുഴുവനും പുകഞ്ഞു.+ ഒരു ചൂളയിൽനിന്നെന്നപോലെ അതിൽനിന്ന് പുക ഉയർന്നുകൊണ്ടിരുന്നു. പർവതം മുഴുവൻ അതിശക്തമായി കുലുങ്ങുന്നുമുണ്ടായിരുന്നു.+
4 “ഹോരേബിൽവെച്ച് ഞാൻ തന്ന, എന്റെ ദാസനായ മോശയുടെ നിയമം നിങ്ങൾ മറക്കരുത്. ഇസ്രായേല്യരെല്ലാം അനുസരിക്കണമെന്നു ഞാൻ കല്‌പിച്ച ചട്ടങ്ങളും വിധികളും ആണല്ലോ അതിലുള്ളത്.+