-
പുറപ്പാട് 24:17വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
17 ഇതെല്ലാം നിരീക്ഷിച്ചുകൊണ്ടിരുന്ന ഇസ്രായേല്യർക്ക് യഹോവയുടെ തേജസ്സു പർവതത്തിനു മുകളിൽ, ആളിക്കത്തുന്ന തീപോലെ കാണപ്പെട്ടു.
-
-
ആവർത്തനം 4:11, 12വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
11 “അങ്ങനെ നിങ്ങൾ മലയുടെ അടിവാരത്ത് വന്ന് നിന്നു. അപ്പോൾ ആ മല കത്തിജ്വലിക്കുന്നുണ്ടായിരുന്നു; അതിന്റെ ജ്വാല അങ്ങ് ആകാശത്തോളം* എത്തി. ഇരുളും മേഘവും കനത്ത മൂടലും അവിടെയുണ്ടായിരുന്നു.+ 12 പിന്നെ യഹോവ തീയിൽനിന്ന് നിങ്ങളോടു സംസാരിക്കാൻതുടങ്ങി.+ നിങ്ങൾ സ്വരം കേട്ടെങ്കിലും രൂപമൊന്നും കണ്ടില്ല,+ ശബ്ദം മാത്രമേ ഉണ്ടായിരുന്നുള്ളൂ.+
-
-
2 ദിനവൃത്താന്തം 7:1-3വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
7 ശലോമോൻ പ്രാർഥിച്ചുകഴിഞ്ഞ ഉടനെ+ ആകാശത്തുനിന്ന് തീ ഇറങ്ങി+ ദഹനയാഗവും ബലികളും ദഹിപ്പിച്ചു. ഭവനം യഹോവയുടെ തേജസ്സുകൊണ്ട് നിറയുകയും ചെയ്തു.+ 2 യഹോവയുടെ ഭവനം യഹോവയുടെ തേജസ്സുകൊണ്ട് നിറഞ്ഞതിനാൽ പുരോഹിതന്മാർക്ക് യഹോവയുടെ ഭവനത്തിൽ പ്രവേശിക്കാൻ കഴിഞ്ഞില്ല.+ 3 ആകാശത്തുനിന്ന് തീ ഇറങ്ങുന്നതും ഭവനത്തിന്മേൽ യഹോവയുടെ തേജസ്സു നിറയുന്നതും കണ്ടപ്പോൾ ഇസ്രായേൽ ജനം മുഴുവൻ തറയിൽ കമിഴ്ന്നുവീണ് സാഷ്ടാംഗം നമസ്കരിച്ച്, “ദൈവം നല്ലവനല്ലോ; ദൈവത്തിന്റെ അചഞ്ചലസ്നേഹം എന്നും നിലനിൽക്കുന്നത്” എന്നു പറഞ്ഞ് യഹോവയ്ക്കു നന്ദി കൊടുത്തു.
-