-
ആവർത്തനം 8:2വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
2 നിങ്ങളെ താഴ്‌മ പഠിപ്പിക്കാനും നിങ്ങൾ ദൈവത്തിന്റെ കല്പനകൾ അനുസരിക്കുമോ ഇല്ലയോ എന്നു പരീക്ഷിച്ച്+ നിങ്ങളുടെ ഹൃദയത്തിലുള്ളത് എന്താണെന്ന് അറിയാനും+ വേണ്ടി ഈ 40 വർഷക്കാലം നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ വിജനഭൂമിയിലൂടെ നടത്തിക്കൊണ്ടുവന്ന സുദീർഘമായ ആ പാതയെക്കുറിച്ച് ഓർക്കുക.+
-
-
യോശുവ 5:11, 12വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
11 പെസഹ കഴിഞ്ഞ് പിറ്റെ ദിവസം അവർ ദേശത്തെ വിളവ് കഴിച്ചുതുടങ്ങി. അന്നുതന്നെ അവർ പുളിപ്പില്ലാത്ത* അപ്പവും+ മലരും കഴിച്ചു. 12 പിറ്റെ ദിവസം, അതായത് ദേശത്തെ വിളവിൽനിന്ന് അവർ കഴിച്ച ദിവസം, മന്ന നിന്നുപോയി.+ ഇസ്രായേല്യർക്കു പിന്നെ മന്ന കിട്ടിയില്ല. അങ്ങനെ, അവർ ആ വർഷംമുതൽ കനാൻ ദേശത്തെ വിളവ് കഴിച്ചുതുടങ്ങി.+
-