-
പുറപ്പാട് 16:31, 32വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
31 ഇസ്രായേൽ ജനം ആ ആഹാരത്തിനു “മന്ന”* എന്നു പേരിട്ടു. അതു കൊത്തമല്ലിയുടെ അരിപോലെ വെളുത്തതും തേൻ ചേർത്ത അടയുടെ സ്വാദുള്ളതും ആയിരുന്നു.+ 32 മോശ പറഞ്ഞു: “യഹോവ ഇങ്ങനെ കല്പിച്ചിരിക്കുന്നു: ‘ഞാൻ നിങ്ങളെ ഈജിപ്ത് ദേശത്തുനിന്ന് വിടുവിച്ച് കൊണ്ടുവന്നപ്പോൾ വിജനഭൂമിയിൽവെച്ച് കഴിക്കാൻ തന്ന ആഹാരം നിങ്ങളുടെ വരുംതലമുറകൾക്കും കാണാൻ കഴിയേണ്ടതിന്+ അതിൽനിന്ന് ഒരു ഓമെർ എടുത്ത് സൂക്ഷിച്ചുവെക്കുക.’”
-
-
ആവർത്തനം 8:3വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
3 അങ്ങനെ മനുഷ്യൻ അപ്പംകൊണ്ട് മാത്രമല്ല, യഹോവയുടെ വായിൽനിന്ന് വരുന്ന എല്ലാ വചനങ്ങൾകൊണ്ടുമാണു ജീവിക്കുന്നതെന്നു+ നിങ്ങൾ അറിയേണ്ടതിനു ദൈവം നിങ്ങളെ താഴ്‌മ പഠിപ്പിക്കുകയും വിശപ്പ് അറിയാൻ ഇടയാക്കുകയും+ നിങ്ങളോ നിങ്ങളുടെ പിതാക്കന്മാരോ അറിഞ്ഞിട്ടില്ലാത്ത മന്നകൊണ്ട് നിങ്ങളെ പോഷിപ്പിക്കുകയും ചെയ്‌തു.+
-