-
എബ്രായർ 12:18-21വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
18 നിങ്ങൾ സമീപിച്ചിരിക്കുന്നതു തൊട്ടറിയാവുന്നതും+ തീ കത്തുന്നതും ആയ+ എന്തിനെയെങ്കിലുമോ ഇരുണ്ട മേഘം, കൂരിരുട്ട്, കൊടുങ്കാറ്റ്,+ 19 കാഹളത്തിന്റെ മുഴക്കം,+ ദൈവത്തിന്റെ വാക്കുകൾ+ എന്നിവയെയോ അല്ല. ആ ശബ്ദം കേട്ട ജനം, ഇനിയൊന്നും പറയരുതേ എന്ന് അപേക്ഷിച്ചു.+ 20 “പർവതത്തിൽ തൊടുന്നത് ഒരു മൃഗമാണെങ്കിൽപ്പോലും അതിനെ കല്ലെറിഞ്ഞുകൊല്ലണം”+ എന്ന കല്‌പന കേട്ടപ്പോൾത്തന്നെ അവർ പേടിച്ചുപോയിരുന്നു. 21 “ഞാൻ പേടിച്ചുവിറയ്ക്കുന്നു”+ എന്നു മോശ പറയത്തക്കവിധം ആ കാഴ്‌ച അത്ര ഭയങ്കരമായിരുന്നു.
-