39 “‘നിന്റെ അയൽക്കാരനായ ഒരു സഹോദരൻ ദരിദ്രനായിട്ട് അവനെ നിനക്കു വിൽക്കേണ്ടിവന്നാൽ+ വെറുമൊരു അടിമയെപ്പോലെ അവനെക്കൊണ്ട് പണിയെടുപ്പിക്കരുത്.+ 40 പകരം ഒരു കൂലിക്കാരനോടോ+ ഒരു കുടിയേറ്റക്കാരനോടോ പെരുമാറുന്നതുപോലെ അവനോടു പെരുമാറണം. ജൂബിലിവർഷംവരെ അവൻ നിന്നെ സേവിക്കണം.