-
ലേവ്യ 22:18-20വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
18 “അഹരോനോടും പുത്രന്മാരോടും എല്ലാ ഇസ്രായേല്യരോടും ഇങ്ങനെ പറയുക: ‘ഒരു ഇസ്രായേല്യനോ ഇസ്രായേലിൽ വന്നുതാമസമാക്കിയ വിദേശിയോ തന്റെ നേർച്ചകൾ നിവർത്തിക്കാൻ, അല്ലെങ്കിൽ സ്വമനസ്സാലെയുള്ള ഒരു കാഴ്ചയായി+ യഹോവയ്ക്ക് ഒരു ദഹനയാഗം അർപ്പിക്കുമ്പോൾ+ 19 അംഗീകാരം കിട്ടണമെങ്കിൽ, അതു കന്നുകാലിക്കൂട്ടത്തിൽനിന്നോ ആൺചെമ്മരിയാട്ടിൻകുട്ടികളിൽനിന്നോ കോലാടുകളിൽനിന്നോ എടുത്ത ന്യൂനതയില്ലാത്ത ഒരു ആണായിരിക്കണം.+ 20 വൈകല്യമുള്ള ഒന്നിനെയും നിങ്ങൾ അർപ്പിക്കരുത്.+ കാരണം അതു നിങ്ങൾക്ക് അംഗീകാരം നേടിത്തരില്ല.
-