വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പുറപ്പാട്‌ 29:10-14
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 10 “ഇതിനു ശേഷം നീ കാളയെ സാന്നി​ധ്യ​കൂ​ടാ​ര​ത്തി​നു മുന്നിൽ കൊണ്ടു​വ​രുക. അഹരോ​നും പുത്ര​ന്മാ​രും അതിന്റെ തലയിൽ കൈകൾ വെക്കണം.+ 11 യഹോവയുടെ മുന്നിൽ, സാന്നി​ധ്യ​കൂ​ടാ​ര​ത്തി​ന്റെ വാതിൽക്കൽവെച്ച്‌, കാളയെ അറുക്കുക.+ 12 കാളയുടെ രക്തത്തിൽ അൽപ്പം വിരലിൽ എടുത്ത്‌ യാഗപീ​ഠ​ത്തി​ന്റെ കൊമ്പു​ക​ളിൽ പുരട്ടുക.+ ബാക്കി​യുള്ള രക്തം മുഴുവൻ യാഗപീ​ഠ​ത്തി​ന്റെ ചുവട്ടിൽ ഒഴിക്കണം.+ 13 എന്നിട്ട്‌, കുടലു​കളെ പൊതി​ഞ്ഞുള്ള കൊഴുപ്പു+ മുഴു​വ​നും, കരളിന്മേ​ലുള്ള കൊഴു​പ്പും, വൃക്കകൾ രണ്ടും അവയുടെ മേലുള്ള കൊഴു​പ്പും എടുത്ത്‌ യാഗപീ​ഠ​ത്തിൽവെച്ച്‌ പുക ഉയരും​വി​ധം ദഹിപ്പി​ക്കുക.+ 14 എന്നാൽ കാളയു​ടെ മാംസ​വും തോലും ചാണക​വും പാളയ​ത്തി​നു വെളി​യിൽവെച്ച്‌ തീയി​ലിട്ട്‌ ചുട്ടു​ക​ള​യണം. ഇതൊരു പാപയാ​ഗ​മാണ്‌.

  • ലേവ്യ 4:3, 4
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 3 “‘അഭിഷിക്തപുരോഹിതൻ+ പാപം+ ചെയ്‌ത്‌ ജനത്തിന്റെ മേൽ കുറ്റം വരുത്തിവെ​ക്കുന്നെ​ങ്കിൽ തന്റെ പാപത്തി​നു പരിഹാ​ര​മാ​യി, ന്യൂന​ത​യി​ല്ലാത്ത ഒരു കാളക്കു​ട്ടി​യെ പാപയാ​ഗ​മാ​യി യഹോ​വ​യ്‌ക്ക്‌ അർപ്പി​ക്കണം.+ 4 അവൻ കാളയെ സാന്നി​ധ്യ​കൂ​ടാ​ര​ത്തി​ന്റെ വാതിൽക്കൽ+ യഹോ​വ​യു​ടെ സന്നിധി​യിൽ കൊണ്ടു​വന്ന്‌ അതിന്റെ തലയിൽ കൈ വെക്കണം. എന്നിട്ട്‌ യഹോ​വ​യു​ടെ സന്നിധി​യിൽവെ​ച്ചു​തന്നെ അതിനെ അറുക്കണം.+

  • ലേവ്യ 16:6
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 6 “തുടർന്ന്‌ അഹരോൻ അവനുവേ​ണ്ടി​യുള്ള പാപയാഗത്തിന്റെ+ കാളയെ കൊണ്ടു​വന്ന്‌ അവനും അവന്റെ ഭവനത്തി​നും പാപപ​രി​ഹാ​രം വരുത്തണം.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക