-
ആവർത്തനം 14:12-19വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
12 എന്നാൽ കഴുകൻ, താലിപ്പരുന്ത്, കരിങ്കഴുകൻ,+ 13 ചെമ്പരുന്ത്, ചക്കിപ്പരുന്ത് എന്നിവയെ നിങ്ങൾ തിന്നരുത്. കൂടാതെ ഒരുതരത്തിലുമുള്ള ഗരുഡനെയും 14 മലങ്കാക്കയെയും 15 പ്രാപ്പിടിയനെയും നിങ്ങൾ തിന്നരുത്. ഒട്ടകപ്പക്ഷി, മൂങ്ങ, കടൽക്കാക്ക, 16 നത്ത്, നെടുഞ്ചെവിയൻമൂങ്ങ, അരയന്നം, 17 ഞാറപ്പക്ഷി, ശവംതീനിക്കഴുകൻ, നീർക്കാക്ക, 18 കൊക്ക്, ഉപ്പൂപ്പൻ, വവ്വാൽ എന്നിവയും എല്ലാ തരം മുണ്ടിയും 19 കൂട്ടമായി കാണപ്പെടുന്ന, ചിറകുള്ള എല്ലാ ജീവികളും* നിങ്ങൾക്ക് അശുദ്ധമാണ്; അവയെ തിന്നരുത്.
-