8 “‘പിന്നെ അവൻ പാപയാഗത്തിനുള്ള കാളയുടെ കൊഴുപ്പു മുഴുവൻ എടുക്കും. കുടലുകളെ പൊതിഞ്ഞുള്ള കൊഴുപ്പും അവയ്ക്കു ചുറ്റുമുള്ള മുഴുവൻ കൊഴുപ്പും 9 രണ്ടു വൃക്കയും അവയുടെ മേൽ അരയ്ക്കു സമീപത്തുള്ള കൊഴുപ്പും ഇതിൽപ്പെടും. വൃക്കകളോടൊപ്പം കരളിന്മേലുള്ള കൊഴുപ്പും അവൻ എടുക്കും.+