-
ലേവ്യ 20:17വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
17 “‘സ്വന്തം അപ്പനോ അമ്മയ്‌ക്കോ ജനിച്ച സഹോദരിയുമായി ഒരാൾ ലൈംഗികബന്ധത്തിൽ ഏർപ്പെട്ട്, അവൻ അവളുടെ നഗ്നതയും അവൾ അവന്റെ നഗ്നതയും കാണുന്നെങ്കിൽ അതു നിന്ദ്യമായ ഒരു കാര്യമാണ്.+ അവരുടെ ജനത്തിന്റെ കൺമുന്നിൽവെച്ച് അവരെ കൊന്നുകളയണം. അവൻ തന്റെ സഹോദരിക്കു മാനക്കേട് ഉണ്ടാക്കിയിരിക്കുന്നു. അവൻ ആ തെറ്റിന് ഉത്തരം പറയണം.
-
-
2 ശമുവേൽ 13:10-12വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
10 അപ്പോൾ, അമ്‌നോൻ താമാറിനോട്, “നീ ഭക്ഷണം കിടപ്പറയിലേക്കു കൊണ്ടുവരൂ. നിന്റെ കൈയിൽനിന്ന് ഞാൻ അതു കഴിക്കട്ടെ” എന്നു പറഞ്ഞു. അങ്ങനെ താമാർ, താൻ ഉണ്ടാക്കിയ അടകളുമായി സഹോദരനായ അമ്നോന്റെ കിടപ്പറയിലേക്കു ചെന്നു. 11 അതു കൊടുക്കാൻ താമാർ അടുത്തേക്കു ചെന്നപ്പോൾ അമ്‌നോൻ അവളെ കടന്നുപിടിച്ച്, “പെങ്ങളേ, വന്ന് എന്റെകൂടെ കിടക്കൂ” എന്നു പറഞ്ഞു. 12 പക്ഷേ, താമാർ അമ്നോനോടു പറഞ്ഞു: “അയ്യോ! എന്റെ ആങ്ങളേ, എന്നെ അപമാനിക്കരുതേ. ഇങ്ങനെയൊരു സംഗതി ഇസ്രായേലിൽ നടപ്പുള്ളതല്ലല്ലോ.+ നിന്ദ്യമായ ഈ കാര്യം ചെയ്യരുതേ!+
-