-
സംഖ്യ 15:22-24വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
22 “‘നിങ്ങൾ ഒരു തെറ്റു ചെയ്യുകയും യഹോവ മോശയോടു പറഞ്ഞിട്ടുള്ള കല്പനകൾ, 23 അതായത് മോശയിലൂടെ യഹോവ നിങ്ങളോടു കല്പിച്ചതും യഹോവ കല്പിച്ച അന്നുമുതൽ തലമുറകളിലുടനീളം നിലവിലിരിക്കുന്നതും ആയ കല്പനകൾ, പാലിക്കുന്നതിൽ വീഴ്ച വരുത്തുകയും ചെയ്യുന്നെന്നു കരുതുക. 24 അത് അറിയാതെ ചെയ്തുപോയതാണെങ്കിൽ, യഹോവയെ പ്രസാദിപ്പിക്കുന്ന സുഗന്ധമായി സമൂഹം മുഴുവനും ഒരു കാളക്കുട്ടിയെ ദഹനയാഗമായി അർപ്പിക്കണം. കീഴ്വഴക്കമനുസരിച്ച് അതിന്റെ ധാന്യയാഗത്തോടും പാനീയയാഗത്തോടും കൂടെ അത് അർപ്പിക്കണം.+ കൂടാതെ പാപയാഗമായി ഒരു കോലാട്ടിൻകുട്ടിയെയും അർപ്പിക്കണം.+
-