-
രൂത്ത് 4:4-6വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
4 അതുകൊണ്ട് ഇക്കാര്യം നിന്നെ അറിയിച്ച് ഇങ്ങനെ പറയാമെന്നു ഞാൻ കരുതി: “ഈ ദേശവാസികളുടെയും എന്റെ ജനത്തിന്റെ മൂപ്പന്മാരുടെയും സാന്നിധ്യത്തിൽ അതു വാങ്ങിക്കൊള്ളുക.+ നീ വീണ്ടെടുക്കുന്നെങ്കിൽ വീണ്ടെടുത്തുകൊള്ളൂ. വീണ്ടെടുക്കാൻ അവകാശമുള്ളവൻ നീയാണല്ലോ. പക്ഷേ, നീ വീണ്ടെടുക്കുന്നില്ലെങ്കിൽ എന്നോടു പറയണം. നീ കഴിഞ്ഞാൽ പിന്നെ അതിന് അവകാശമുള്ളവൻ ഞാനാണ്.” അതിന് അയാൾ, “വീണ്ടെടുക്കാൻ ഞാൻ തയ്യാറാണ്” എന്നു പറഞ്ഞു.+ 5 തുടർന്ന് ബോവസ് പറഞ്ഞു: “നൊവൊമിയുടെ കൈയിൽനിന്ന് നീ നിലം വാങ്ങുന്ന അന്നുതന്നെ മരിച്ചയാളുടെ ഭാര്യയായ രൂത്ത് എന്ന മോവാബ്യസ്ത്രീയിൽനിന്നുകൂടെ നീ അതു വാങ്ങണം; അങ്ങനെ, മരിച്ചുപോയ വ്യക്തിയുടെ അവകാശത്തിന്മേൽ അയാളുടെ പേര് നിലനിൽക്കാനിടയാകും.”+ 6 അപ്പോൾ, വീണ്ടെടുപ്പുകാരൻ പറഞ്ഞു: “എനിക്ക് അതു വീണ്ടെടുക്കാൻ പറ്റില്ല. കാരണം അങ്ങനെ ചെയ്താൽ എന്റെ പൈതൃകസ്വത്തു ഞാൻ നഷ്ടപ്പെടുത്തുകയായിരിക്കും. എന്തായാലും ഞാൻ വീണ്ടെടുക്കാത്ത സ്ഥിതിക്ക് എന്റെ വീണ്ടെടുപ്പവകാശം ഉപയോഗിച്ച് ബോവസുതന്നെ അതു വീണ്ടെടുത്തുകൊള്ളൂ.”
-