31 നിങ്ങളുടെ ദൈവമായ യഹോവ കരുണാമയനായ ദൈവമാണല്ലോ.+ ദൈവം നിങ്ങളെ ഉപേക്ഷിക്കുകയോ നിങ്ങളെ നശിപ്പിക്കുകയോ നിങ്ങളുടെ പൂർവികർക്കു സത്യം ചെയ്ത് നൽകിയ ഉടമ്പടി മറന്നുകളയുകയോ ഇല്ല.+
23 എന്നാൽ അബ്രാഹാമിനോടും+ യിസ്ഹാക്കിനോടും+ യാക്കോബിനോടും+ ചെയ്ത ഉടമ്പടി നിമിത്തം യഹോവയ്ക്ക് അവരോടു താത്പര്യം തോന്നി; ദൈവം അവരോടു കരുണയും കനിവും കാണിച്ചു. അവരെ നശിപ്പിച്ചുകളയാൻ മനസ്സുവന്നില്ല;+ ഇന്നുവരെ തന്റെ മുന്നിൽനിന്ന് അവരെ നീക്കിക്കളഞ്ഞിട്ടുമില്ല.
31 പക്ഷേ, അങ്ങ് മഹാകാരുണ്യവാനായതുകൊണ്ട് അവരെ നിശ്ശേഷം ഇല്ലാതാക്കുകയോ+ ഉപേക്ഷിക്കുകയോ ചെയ്തില്ല. കാരണം, അങ്ങ് അനുകമ്പയും കരുണയും ഉള്ള ദൈവമാണല്ലോ.+