10 നിങ്ങൾ 50-ാം വർഷത്തെ വിശുദ്ധീകരിച്ച് ദേശത്ത് എല്ലാവർക്കും സ്വാതന്ത്ര്യം വിളംബരം ചെയ്യണം.+ അതു നിങ്ങൾക്ക് ഒരു ജൂബിലിയായിരിക്കും. നിങ്ങൾ ഓരോരുത്തരും അവരവരുടെ അവകാശത്തിലേക്കും അവരവരുടെ കുടുംബത്തിലേക്കും മടങ്ങിപ്പോകണം.+
28 “‘എന്നാൽ അതു തിരികെ വാങ്ങാനുള്ള വക കണ്ടെത്താൻ അവനു സാധിക്കുന്നില്ലെങ്കിൽ വാങ്ങിയ ആളുടെ കൈവശംതന്നെ ജൂബിലിവർഷംവരെ അത് ഇരിക്കും.+ ജൂബിലിയിൽ അത് അവനു തിരികെ കിട്ടും. അപ്പോൾ അവനു തന്റെ വസ്തുവിലേക്കു മടങ്ങിപ്പോകാം.+