-
ലേവ്യ 19:20, 21വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
20 “‘ഇനി മറ്റൊരുവനുവേണ്ടി നിശ്ചയിച്ചുവെച്ചിരിക്കുന്നവളും അതേസമയം, വീണ്ടെടുക്കപ്പെടുകയോ സ്വതന്ത്രയാക്കപ്പെടുകയോ ചെയ്യാത്തവളും ആയ ഒരു ദാസിയുടെകൂടെ ഒരു പുരുഷൻ കിടക്കുകയും അവളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുകയും ചെയ്യുന്നെങ്കിൽ തക്ക ശിക്ഷ നടപ്പാക്കണം. എന്നാൽ അവരെ കൊന്നുകളയരുത്. കാരണം അവൾ അപ്പോൾ സ്വതന്ത്രയല്ലായിരുന്നു. 21 അവൻ തന്റെ അപരാധയാഗമായി ഒരു ആൺചെമ്മരിയാടിനെ യഹോവയുടെ അടുത്ത്, സാന്നിധ്യകൂടാരത്തിന്റെ വാതിൽക്കൽ, കൊണ്ടുവരണം.+
-
-
സംഖ്യ 6:12വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
12 തന്റെ നാസീർവ്രതകാലത്തിനുവേണ്ടി അയാൾ വീണ്ടും തന്നെത്തന്നെ യഹോവയ്ക്കു വേർതിരിക്കണം. ഒരു വയസ്സോ അതിൽ താഴെയോ പ്രായമുള്ള ഒരു ആൺചെമ്മരിയാടിനെ അപരാധയാഗമായി കൊണ്ടുവരുകയും വേണം. എന്നാൽ അയാൾ തന്റെ നാസീർവ്രതത്തെ അശുദ്ധമാക്കിയതുകൊണ്ട് അയാളുടെ മുമ്പിലത്തെ ദിവസങ്ങൾ എണ്ണത്തിൽപ്പെടുത്തുകയില്ല.
-