-
ഉൽപത്തി 8:20, 21വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
20 പിന്നെ നോഹ യഹോവയ്ക്ക് ഒരു യാഗപീഠം പണിതു.+ ശുദ്ധിയുള്ള എല്ലാ മൃഗങ്ങളിൽനിന്നും+ ശുദ്ധിയുള്ള എല്ലാ പറവകളിൽനിന്നും ചിലതിനെ എടുത്ത് യാഗപീഠത്തിൽ ദഹനയാഗമായി അർപ്പിച്ചു.+ 21 അതിന്റെ പ്രസാദകരമായ* സുഗന്ധം യഹോവ ആസ്വദിച്ചു. അപ്പോൾ യഹോവ ഹൃദയത്തിൽ പറഞ്ഞു: “ഇനി ഒരിക്കലും ഞാൻ മനുഷ്യനെപ്രതി ഭൂമിയെ ശപിക്കില്ല.*+ കാരണം മനുഷ്യന്റെ ഹൃദയത്തിന്റെ ചായ്‌വ് ബാല്യംമുതൽ ദോഷത്തിലേക്കാണ്.+ ഈ ചെയ്തതുപോലെ ഇനി ഒരിക്കലും ഞാൻ ജീവികളെയെല്ലാം നശിപ്പിക്കില്ല.+
-
-
സംഖ്യ 15:2, 3വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
2 “ഇസ്രായേല്യരോട് ഇങ്ങനെ പറയുക: ‘നിങ്ങൾക്കു താമസിക്കാൻ ഞാൻ തരുന്ന ദേശത്ത്+ ചെന്നശേഷം 3 ആടുമാടുകളിൽനിന്ന് നിങ്ങൾ യഹോവയ്ക്ക് അഗ്നിയിൽ യാഗം അർപ്പിക്കുമ്പോൾ—ദഹനയാഗമോ+ സവിശേഷനേർച്ചയായി കഴിക്കുന്ന ബലിയോ സ്വമനസ്സാലെ നൽകുന്ന കാഴ്‌ചയോ+ നിങ്ങളുടെ ഉത്സവകാലത്തെ യാഗമോ+ യഹോവയെ പ്രസാദിപ്പിക്കുന്ന* സുഗന്ധമായി അർപ്പിക്കുമ്പോൾ+—
-