14 ലോത്ത് അബ്രാമിനെ വിട്ടുപിരിഞ്ഞശേഷം യഹോവ അബ്രാമിനോടു പറഞ്ഞു: “ദയവായി നീ നിൽക്കുന്നിടത്തുനിന്ന് വടക്കോട്ടും തെക്കോട്ടും കിഴക്കോട്ടും പടിഞ്ഞാറോട്ടും നോക്കുക. 15 നീ കാണുന്ന ഈ ദേശം മുഴുവൻ ഞാൻ നിനക്കും നിന്റെ സന്തതിക്കും* എന്നേക്കുമുള്ള അവകാശമായി തരും.+
34പിന്നെ മോശ മോവാബ് മരുപ്രദേശത്തുനിന്ന് നെബോ പർവതത്തിലേക്ക്,+ യരീഹൊയ്‌ക്ക്+ അഭിമുഖമായി നിൽക്കുന്ന പിസ്‌ഗയുടെ മുകളിലേക്ക്,+ കയറിച്ചെന്നു. യഹോവ ദേശം മുഴുവൻ മോശയ്ക്കു കാണിച്ചുകൊടുത്തു. അതായത്, ഗിലെയാദ് മുതൽ ദാൻ വരെയും+