-
സംഖ്യ 27:13, 14വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
13 അതു കണ്ടശേഷം, നിന്റെ സഹോദരനായ അഹരോനെപ്പോലെ+ നീയും നിന്റെ ജനത്തോടു ചേരും.*+ 14 കാരണം സീൻ വിജനഭൂമിയിൽ ഇസ്രായേൽസമൂഹം എന്നോടു കലഹിച്ചപ്പോൾ വെള്ളത്തിന് അരികെവെച്ച് അവർക്കു മുമ്പാകെ എന്നെ വിശുദ്ധീകരിക്കാനുള്ള എന്റെ ആജ്ഞ നിങ്ങൾ ധിക്കരിച്ചു, നിങ്ങൾ മത്സരിച്ചു.+ (ഇതാണു സീൻ+ വിജനഭൂമിയിലെ കാദേശിലുള്ള+ മെരീബനീരുറവ്.)”+
-
-
ആവർത്തനം 34:4, 5വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
4 പിന്നെ യഹോവ മോശയോടു പറഞ്ഞു: “ഞാൻ അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും, ‘നിന്റെ സന്തതിക്കു* ഞാൻ കൊടുക്കും’ എന്നു സത്യം ചെയ്‌ത ദേശം ഇതാണ്.+ അതു കാണാൻ നിന്നെ ഞാൻ അനുവദിച്ചിരിക്കുന്നു. എന്നാൽ നീ അവിടേക്കു കടക്കില്ല.”+
5 അതിനു ശേഷം, യഹോവ പറഞ്ഞിരുന്നതുപോലെതന്നെ യഹോവയുടെ ദാസനായ മോശ അവിടെ മോവാബ് ദേശത്തുവെച്ച് മരിച്ചു.+
-