24 “അഹരോൻ അവന്റെ ജനത്തോടു ചേരും.*+ നിങ്ങൾ രണ്ടു പേരും മെരീബയിലെ നീരുറവിന്റെ കാര്യത്തിൽ എന്റെ ആജ്ഞ ധിക്കരിച്ചതുകൊണ്ട് ഞാൻ ഇസ്രായേല്യർക്കു കൊടുക്കുന്ന ദേശത്ത് അവൻ കടക്കില്ല.+
28 പിന്നെ മോശ അഹരോന്റെ വസ്‌ത്രം ഊരി അഹരോന്റെ മകൻ എലെയാസരിനെ ധരിപ്പിച്ചു. അതിനു ശേഷം അഹരോൻ ആ പർവതത്തിന്റെ മുകളിൽവെച്ച് മരിച്ചു.+ മോശയും എലെയാസരും പർവതത്തിൽനിന്ന് തിരിച്ചുപോന്നു.
38 യഹോവയുടെ ആജ്ഞപ്രകാരം പുരോഹിതനായ അഹരോൻ ഹോർ പർവതത്തിലേക്കു കയറിപ്പോയി. ഇസ്രായേല്യർ ഈജിപ്ത് ദേശത്തുനിന്ന് പുറപ്പെട്ടുപോന്നതിന്റെ 40-ാം വർഷം അഞ്ചാം മാസം ഒന്നാം ദിവസം അവിടെവെച്ച് അഹരോൻ മരിച്ചു.+
6 “പിന്നീട് ഇസ്രായേല്യർ ബേരോത്ത് ബനേ-ആക്കാനിൽനിന്ന് മോസരയിലേക്കു പുറപ്പെട്ടു. അവിടെവെച്ച് അഹരോൻ മരിച്ചു;+ അഹരോനെ അവിടെ അടക്കി. തുടർന്ന് മകനായ എലെയാസർ അഹരോനു പകരം പുരോഹിതശുശ്രൂഷ ഏറ്റെടുത്തു.+
50 നിന്റെ സഹോദരനായ അഹരോൻ ഹോർ പർവതത്തിൽവെച്ച് മരിച്ച് തന്റെ ജനത്തോടു ചേർന്നതുപോലെ* നീ കയറിച്ചെല്ലുന്ന മലയിൽവെച്ച് നീ മരിക്കുകയും+ നിന്റെ ജനത്തോടു ചേരുകയും ചെയ്യും.