23 ഏദോം ദേശത്തിന്റെ അതിർത്തിയിലുള്ള ഹോർ പർവതത്തിൽവെച്ച് യഹോവ മോശയോടും അഹരോനോടും ഇങ്ങനെ പറഞ്ഞു: 24 “അഹരോൻ അവന്റെ ജനത്തോടു ചേരും.+ നിങ്ങൾ രണ്ടു പേരും മെരീബയിലെ നീരുറവിന്റെ കാര്യത്തിൽ എന്റെ ആജ്ഞ ധിക്കരിച്ചതുകൊണ്ട് ഞാൻ ഇസ്രായേല്യർക്കു കൊടുക്കുന്ന ദേശത്ത് അവൻ കടക്കില്ല.+