38 എന്നാൽ നിനക്കു ശുശ്രൂഷ ചെയ്യുന്ന, നൂന്റെ മകനായ യോശുവ+ ആ ദേശത്തേക്കു കടക്കും.+ ഇസ്രായേലിനു ദേശം അവകാശമാക്കിക്കൊടുക്കുന്നത് അവനായിരിക്കും. അതുകൊണ്ട് അവനെ ബലപ്പെടുത്തുക.”*)+
3 നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളുടെ മുമ്പാകെ പോകും. ദൈവം ഈ ജനതകളെ നിങ്ങളുടെ മുന്നിൽനിന്ന് തുടച്ചുനീക്കുകയും+ നിങ്ങൾ അവരുടെ ദേശം സ്വന്തമാക്കുകയും ചെയ്യും. യഹോവ പറഞ്ഞതുപോലെ യോശുവയായിരിക്കും നിങ്ങളെ മറുകരയിലേക്കു നയിക്കുക.+