11 മനുഷ്യർ തമ്മിൽത്തമ്മിൽ സംസാരിക്കുന്നതുപോലെ യഹോവ മോശയോടു മുഖാമുഖം സംസാരിച്ചു.+ മോശ തിരികെ പാളയത്തിലേക്കു പോകുമ്പോൾ പരിചാരകനായി മോശയ്ക്കു ശുശ്രൂഷ ചെയ്യുന്ന,+ നൂന്റെ മകൻ യോശുവ+ ആ കൂടാരം വിട്ട് പോകാതെ അവിടെത്തന്നെ കാണുമായിരുന്നു.
8 ഞാൻ അവനോടു നിഗൂഢമായ വാക്കുകളിലല്ല, വ്യക്തമായി, മുഖാമുഖമാണു* സംസാരിക്കുന്നത്.+ യഹോവയുടെ രൂപം കാണുന്നവനാണ് അവൻ. അങ്ങനെയുള്ള എന്റെ ദാസനായ ഈ മോശയ്ക്കെതിരെ സംസാരിക്കാൻ നിങ്ങൾക്ക് എങ്ങനെ ധൈര്യം വന്നു?”