22 എന്റെ തേജസ്സു കടന്നുപോകുമ്പോൾ ഞാൻ നിന്നെ ആ പാറയുടെ ഒരു വിള്ളലിലാക്കി ഞാൻ കടന്നുപോയിക്കഴിയുന്നതുവരെ എന്റെ കൈകൊണ്ട് നിന്നെ മറയ്‌ക്കും. 23 അതിനു ശേഷം ഞാൻ എന്റെ കൈ മാറ്റും. അപ്പോൾ നീ എന്റെ പിൻഭാഗം കാണും. പക്ഷേ നിനക്ക് എന്റെ മുഖം കാണാൻ പറ്റില്ല.”+
8 ഞാൻ അവനോടു നിഗൂഢമായ വാക്കുകളിലല്ല, വ്യക്തമായി, മുഖാമുഖമാണു* സംസാരിക്കുന്നത്.+ യഹോവയുടെ രൂപം കാണുന്നവനാണ് അവൻ. അങ്ങനെയുള്ള എന്റെ ദാസനായ ഈ മോശയ്ക്കെതിരെ സംസാരിക്കാൻ നിങ്ങൾക്ക് എങ്ങനെ ധൈര്യം വന്നു?”
46 ദൈവത്തിൽനിന്നുള്ളവനല്ലാതെ മറ്റ് ഏതെങ്കിലും മനുഷ്യൻ പിതാവിനെ കണ്ടിട്ടുണ്ടെന്നല്ല+ ഇതിന് അർഥം. എന്നാൽ ദൈവത്തിൽനിന്നുള്ളവൻ പിതാവിനെ കണ്ടിട്ടുണ്ട്.+
38 നമ്മുടെ പൂർവികരോടും സീനായ് പർവതത്തിൽവെച്ച് സംസാരിച്ച+ ദൂതനോടും+ ഒപ്പം വിജനഭൂമിയിലെ സഭയിലുണ്ടായിരുന്നത് ഇതേ മോശയാണ്. നമുക്കു കൈമാറാനുള്ള ജീവനുള്ള വചനങ്ങൾ ദൈവത്തിൽനിന്ന് സ്വീകരിച്ചതും മോശയാണ്.+