-
ലേവ്യ 23:27-31വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
27 “എന്നാൽ ഈ ഏഴാം മാസത്തിന്റെ പത്താം ദിവസം പാപപരിഹാരദിവസമാണ്.+ നിങ്ങൾ ഒരു വിശുദ്ധസമ്മേളനത്തിനുവേണ്ടി കൂടിവരണം. നിങ്ങൾ നിങ്ങളെത്തന്നെ ക്ലേശിപ്പിക്കുകയും*+ യഹോവയ്ക്ക് അഗ്നിയിലുള്ള ഒരു യാഗം അർപ്പിക്കുകയും വേണം. 28 അന്നേ ദിവസം നിങ്ങൾ ഒരുതരത്തിലുള്ള ജോലിയും ചെയ്യരുത്. കാരണം നിങ്ങളുടെ ദൈവമായ യഹോവയുടെ മുമ്പാകെ നിങ്ങൾക്കു പാപപരിഹാരം വരുത്താനുള്ള+ പാപപരിഹാരദിവസമാണ് അത്. 29 ആ ദിവസം തങ്ങളെത്തന്നെ ക്ലേശിപ്പിക്കാത്തവരെയൊന്നും* ജനത്തിന് ഇടയിൽ വെച്ചേക്കില്ല.+ 30 അന്നേ ദിവസം ആരെങ്കിലും ഏതെങ്കിലും തരത്തിലുള്ള ജോലി ചെയ്‌താൽ അവനെ ഞാൻ അവന്റെ ജനത്തിന് ഇടയിൽ വെച്ചേക്കില്ല. 31 നിങ്ങൾ ഒരുതരത്തിലുള്ള ജോലിയും ചെയ്യരുത്. എവിടെ താമസിച്ചാലും ഇതു നിങ്ങളുടെ എല്ലാ തലമുറകൾക്കും ദീർഘകാലത്തേക്കുള്ള ഒരു നിയമമായിരിക്കും.
-