-
എബ്രായർ 9:24-26വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
24 മനുഷ്യൻ നിർമിച്ചതും യഥാർഥത്തിലുള്ളതിന്റെ രൂപമാതൃകയും+ ആയ ഒരു വിശുദ്ധസ്ഥലത്തേക്കല്ല,+ സ്വർഗത്തിലേക്കുതന്നെയാണു ക്രിസ്‌തു പ്രവേശിച്ചത്.+ അങ്ങനെ ഇപ്പോൾ നമുക്കുവേണ്ടി ദൈവമുമ്പാകെ ഹാജരാകാൻ+ ക്രിസ്തുവിനു കഴിയുന്നു. 25 മഹാപുരോഹിതൻ തന്റേതല്ലാത്ത രക്തവുമായി വർഷംതോറും വിശുദ്ധസ്ഥലത്ത് പ്രവേശിക്കുന്നതുപോലെയല്ലായിരുന്നു അത്;+ ക്രിസ്‌തു പല പ്രാവശ്യം തന്നെത്തന്നെ അർപ്പിക്കുന്നില്ല. 26 അങ്ങനെയായിരുന്നെങ്കിൽ, ലോകാരംഭംമുതൽ* ക്രിസ്‌തു പലവട്ടം കഷ്ടത അനുഭവിക്കേണ്ടിവരുമായിരുന്നല്ലോ. എന്നാൽ സ്വയം ഒരു ബലിയായി അർപ്പിച്ചുകൊണ്ട് പാപത്തെ ഇല്ലാതാക്കാൻ ക്രിസ്‌തു വ്യവസ്ഥിതികളുടെ* അവസാനകാലത്ത് എല്ലാ കാലത്തേക്കുംവേണ്ടി ഒരു പ്രാവശ്യം പ്രത്യക്ഷനായി.+
-
-
1 യോഹന്നാൻ 2:1, 2വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
2 എന്റെ കുഞ്ഞുങ്ങളേ, നിങ്ങൾ പാപം ചെയ്യാതിരിക്കാനാണു ഞാൻ ഇക്കാര്യങ്ങൾ നിങ്ങൾക്ക് എഴുതുന്നത്. എന്നാൽ ആരെങ്കിലും ഒരു പാപം ചെയ്തുപോയാൽ പിതാവിന്റെ അടുത്ത് നമുക്കൊരു സഹായിയുണ്ട്,* നീതിമാനായ യേശുക്രിസ്തു.+ 2 യേശു നമ്മുടെ പാപങ്ങൾക്ക്+ ഒരു അനുരഞ്ജനബലിയായി.*+ എന്നാൽ ഈ ബലി നമ്മുടെ പാപങ്ങൾക്കു മാത്രമല്ല, ലോകത്തിന്റെ മുഴുവൻ പാപങ്ങൾക്കുകൂടിയുള്ളതാണ്.+
-