25 യേശുവിന്റെ രക്തത്തിൽ വിശ്വസിക്കുന്നവർക്കു+ ദൈവവുമായി സമാധാനത്തിലാകാൻ+ ദൈവം യേശുവിനെ ഒരു യാഗമായി* നൽകി. ദൈവം അങ്ങനെ ചെയ്‌തത്, താൻ സംയമനത്തോടെ* കാത്തിരുന്ന മുൻകാലങ്ങളിൽ ആളുകളുടെ പാപങ്ങൾ ക്ഷമിച്ചതു തന്റെ ഭാഗത്തെ നീതിയാണെന്നു വരേണ്ടതിനും
15 ഞാൻ പറയുന്ന ഇക്കാര്യം വിശ്വാസയോഗ്യവും മുഴുവനായും സ്വീകരിക്കാവുന്നതും ആണ്: ക്രിസ്തുയേശു ലോകത്തേക്കു വന്നതു പാപികളെ രക്ഷിക്കാനാണ്.+ ആ പാപികളിൽ ഒന്നാമൻ ഞാൻതന്നെയാണ്.+
17 അതുകൊണ്ട് യേശു എല്ലാ വിധത്തിലും തന്റെ ‘സഹോദരന്മാരെപ്പോലെ’+ ആകേണ്ടത് ആവശ്യമായിരുന്നു. അപ്പോൾ മാത്രമേ കരുണയും വിശ്വസ്തതയും ഉള്ള മഹാപുരോഹിതനായി ദൈവശുശ്രൂഷ ചെയ്തുകൊണ്ട് ജനത്തിന്റെ പാപങ്ങൾക്ക് അനുരഞ്‌ജനബലി+ അർപ്പിക്കാൻ കഴിയുമായിരുന്നുള്ളൂ.*+
24 പാപത്തിന്റെ കാര്യത്തിൽ നമ്മൾ മരിച്ച് നീതിക്കായി ജീവിക്കാൻവേണ്ടി, ക്രിസ്‌തു സ്‌തംഭത്തിൽ* തറയ്‌ക്കപ്പെട്ട+ തന്റെ ശരീരത്തിൽ നമ്മുടെ പാപങ്ങളെ വഹിച്ചു.+ “ക്രിസ്തുവിന്റെ മുറിവുകളാൽ നിങ്ങൾ സുഖപ്പെട്ടിരിക്കുന്നു.”+
10 നമ്മൾ ദൈവത്തെ സ്നേഹിച്ചിട്ടല്ല, പകരം നമ്മളോടുള്ള സ്‌നേഹം കാരണമാണു ദൈവം തന്റെ മകനെ നമ്മുടെ പാപങ്ങൾക്ക് ഒരു അനുരഞ്‌ജനബലിയായി*+ അയച്ചത്. ഇതാണ് യഥാർഥസ്നേഹം.