-
ആവർത്തനം 3:19, 20വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
19 നിങ്ങളുടെ ഭാര്യമാരും കുട്ടികളും മൃഗങ്ങളും മാത്രം (നിങ്ങൾക്ക് അനവധി മൃഗങ്ങളുണ്ടെന്ന് എനിക്ക് അറിയാം.) ഞാൻ നിങ്ങൾക്കു തന്ന നഗരങ്ങളിൽ തുടർന്നും താമസിക്കും. 20 നിങ്ങൾക്കു നൽകിയതുപോലെ യഹോവ നിങ്ങളുടെ സഹോദരന്മാർക്കും വിശ്രമം നൽകുകയും യോർദാന്റെ മറുകരയിൽ നിങ്ങളുടെ ദൈവമായ യഹോവ അവർക്കു കൊടുക്കുന്ന ദേശം അവർ കൈവശമാക്കുകയും ചെയ്തശേഷം ഞാൻ തന്ന ഈ അവകാശത്തിലേക്കു നിങ്ങൾക്ക് ഓരോരുത്തർക്കും മടങ്ങിവരാം.’+
-
-
യോശുവ 1:14, 15വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
14 യോർദാന്റെ ഇക്കരെ* മോശ നിങ്ങൾക്കു തന്നിരിക്കുന്ന ദേശത്ത് നിങ്ങളുടെ ഭാര്യമാരും കുട്ടികളും മൃഗങ്ങളും താമസിക്കും.+ പക്ഷേ, വീരയോദ്ധാക്കളായ+ നിങ്ങളെല്ലാം നിങ്ങളുടെ സഹോദരങ്ങളുടെ മുന്നിൽ യുദ്ധസജ്ജരായി അക്കര കടക്കണം.+ 15 യഹോവ നിങ്ങൾക്കു സ്വസ്ഥത തന്നിരിക്കുന്നതുപോലെതന്നെ നിങ്ങളുടെ സഹോദരങ്ങൾക്കും സ്വസ്ഥത കൊടുക്കുകയും നിങ്ങളുടെ ദൈവമായ യഹോവ കൊടുക്കുന്ന ദേശം അവരും കൈവശമാക്കുകയും ചെയ്യുന്നതുവരെ നിങ്ങൾ അവരെ സഹായിക്കണം. അതിനു ശേഷം, യഹോവയുടെ ദാസനായ മോശ നിങ്ങൾക്കു തന്ന, യോർദാന്റെ കിഴക്കുവശത്തുള്ള ഈ ദേശത്തേക്കു മടങ്ങിവന്ന് ഇതു കൈവശമാക്കിക്കൊള്ളുക.’”+
-