2 “ഇസ്രായേല്യരോട് ഇങ്ങനെ പറയുക: ‘മോശയിലൂടെ ഞാൻ നിങ്ങളോടു പറഞ്ഞ അഭയനഗരങ്ങൾ+ തിരഞ്ഞെടുക്കുക. 3 ഒരാൾ മനഃപൂർവമല്ലാതെയോ അബദ്ധവശാലോ ആരെയെങ്കിലും കൊന്നാൽ ആ കൊലയാളിക്ക് അങ്ങോട്ട് ഓടിപ്പോകാം. രക്തത്തിനു പകരം ചോദിക്കുന്നവനിൽനിന്ന്+ അവ നിങ്ങൾക്ക് അഭയം തരും.