5“‘സാക്ഷിമൊഴി+ കൊടുക്കാനുള്ള പരസ്യമായ ആഹ്വാനം* കേട്ടിട്ടും ഒരാൾ, താൻ സാക്ഷിയായിരിക്കുകയോ കാണുകയോ മനസ്സിലാക്കുകയോ ചെയ്‌ത കാര്യത്തെപ്പറ്റി വിവരം കൊടുക്കാതിരുന്നാൽ അതു പാപമാണ്. അവൻ സ്വന്തം തെറ്റിന് ഉത്തരം പറയണം.
17 “ചെയ്യരുതെന്ന് യഹോവ കല്പിച്ചിരിക്കുന്ന എന്തെങ്കിലും ചെയ്‌ത് ഒരാൾ പാപം ചെയ്യുന്നെങ്കിൽ, അതിനെക്കുറിച്ച് ബോധവാനല്ലെങ്കിൽപ്പോലും അവൻ കുറ്റക്കാരനാണ്.+ അവന്റെ തെറ്റിന് അവൻ ഉത്തരം പറയണം.