-
പുറപ്പാട് 18:21, 22വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
21 എന്നാൽ നീ ജനത്തിന്റെ ഇടയിൽനിന്ന് പ്രാപ്‌തരും+ ദൈവഭയമുള്ളവരും ആശ്രയയോഗ്യരും അന്യായലാഭം വെറുക്കുന്നവരും+ ആയ പുരുഷന്മാരെ തിരഞ്ഞെടുക്കുക. ഇവരെ ഓരോ ആയിരം പേർക്കും ഓരോ നൂറു പേർക്കും ഓരോ അമ്പതു പേർക്കും ഓരോ പത്തു പേർക്കും പ്രമാണിമാരായി നിയമിക്കണം.+ 22 പ്രശ്‌നങ്ങൾ ഉണ്ടാകുമ്പോൾ* അവർ ജനത്തിനു വിധി കല്പിക്കട്ടെ. ബുദ്ധിമുട്ടുള്ള പ്രശ്‌നങ്ങൾ അവർ നിന്റെ അടുത്ത് കൊണ്ടുവരും.+ എന്നാൽ ചെറിയ പ്രശ്നങ്ങൾക്കെല്ലാം അവർതന്നെ തീർപ്പു കല്പിക്കും. ഭാരം വഹിക്കുന്നതിൽ അവരും നിന്നെ സഹായിക്കട്ടെ. അങ്ങനെ നിന്റെ ജോലി എളുപ്പമാക്കുക.+
-