2 ഇസ്രായേല്യരെല്ലാം മോശയ്ക്കും അഹരോനും എതിരെ പിറുപിറുത്തു.+ സമൂഹം അവർക്കെതിരെ തിരിഞ്ഞ് ഇങ്ങനെ പറഞ്ഞു: “ഞങ്ങൾ ഈജിപ്ത് ദേശത്തുവെച്ച് മരിച്ചിരുന്നെങ്കിൽ, അല്ലെങ്കിൽ ഈ മരുഭൂമിയിൽ* മരിച്ചുവീണിരുന്നെങ്കിൽ എത്ര നന്നായിരുന്നു!
64 എന്നാൽ സീനായ് വിജനഭൂമിയിൽവെച്ച്+ മോശയും പുരോഹിതനായ അഹരോനും ഇസ്രായേല്യരുടെ കണക്കെടുത്തപ്പോൾ അതിലുണ്ടായിരുന്ന ആരും ഈ കൂട്ടത്തിലുണ്ടായിരുന്നില്ല.
11 ‘ഈജിപ്തിൽനിന്ന് പുറപ്പെട്ടുപോന്ന, 20 വയസ്സും അതിനു മേലോട്ടും പ്രായമുള്ള ഒരുത്തനും ഞാൻ അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും സത്യം ചെയ്‌ത+ ദേശം കാണില്ല.+ കാരണം അവർ എന്നെ മുഴുഹൃദയത്തോടെ അനുഗമിച്ചില്ല.