20 ആദ്യം പൊടിച്ചെടുക്കുന്ന തരിമാവിൽനിന്നുള്ള നിങ്ങളുടെ സംഭാവന+ വളയാകൃതിയിലുള്ള അപ്പമായി കൊണ്ടുവരണം. മെതിക്കളത്തിൽനിന്നുള്ള സംഭാവനപോലെയാണു നിങ്ങൾ അതു സംഭാവന ചെയ്യേണ്ടത്.
30 എല്ലാ ആദ്യഫലങ്ങളിലെയും എല്ലാ തരം സംഭാവനകളിലെയും ഏറ്റവും നല്ലതു പുരോഹിതന്മാർക്കുള്ളതാണ്.+ നിങ്ങളുടെ ആദ്യഫലമായ തരിമാവും നിങ്ങൾ പുരോഹിതനു കൊടുക്കണം.+ നിങ്ങളുടെ വീട്ടിലുള്ളവരുടെ അനുഗ്രഹത്തിൽ അതു കലാശിക്കും.+