12 “നീ ഇസ്രായേൽമക്കളെ എണ്ണി ജനസംഖ്യ കണക്കാക്കുമ്പോഴെല്ലാം+ ഓരോരുത്തനും തന്റെ ജീവനുവേണ്ടി ആ കണക്കെടുപ്പിന്റെ സമയത്ത് യഹോവയ്ക്കു മോചനവില നൽകണം. അവരുടെ പേര് രേഖപ്പെടുത്തുമ്പോൾ അവരുടെ മേൽ ബാധയൊന്നും വരാതിരിക്കാനാണ് ഇത്.
26 20 വയസ്സും അതിനു മേലോട്ടും പ്രായമുള്ളവരായി രേഖയിൽ പേര് വന്ന പുരുഷന്മാരെല്ലാം ആളോഹരി നൽകേണ്ട അര ശേക്കെൽ വിശുദ്ധസ്ഥലത്തെ ശേക്കെലിന്റെ തൂക്കമനുസരിച്ചുള്ളതായിരിക്കണമായിരുന്നു.+ മൊത്തം 6,03,550 പേരാണുണ്ടായിരുന്നത്.+