-
യോശുവ 13:29-31വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
29 കൂടാതെ, മോശ മനശ്ശെയുടെ പാതി ഗോത്രത്തിനും അവരുടെ കുലമനുസരിച്ച് അവകാശം കൊടുത്തു.+ 30 അവരുടെ പ്രദേശം മഹനയീം+ മുതൽ ബാശാൻ മുഴുവനും, അതായത് ബാശാൻരാജാവായ ഓഗിന്റെ ഭരണപ്രദേശം മുഴുവനും, ബാശാനിലെ യായീരിന്റെ ചെറുപട്ടണങ്ങൾ+ മുഴുവനും ആയിരുന്നു; ആകെ 60 പട്ടണങ്ങൾ. 31 ഗിലെയാദിന്റെ പകുതിയും ബാശാനിലെ ഓഗിന്റെ ഭരണപ്രദേശത്തെ അസ്താരോത്ത്, എദ്രെ+ എന്നീ നഗരങ്ങളും മനശ്ശെയുടെ മകനായ മാഖീരിന്റെ പുത്രന്മാരിൽ+ പകുതിപ്പേർക്ക് അവരുടെ കുലമനുസരിച്ച് കിട്ടി.
-