40 അതുകൊണ്ട് മോശ മനശ്ശെയുടെ മകനായ മാഖീരിനു ഗിലെയാദ് കൊടുത്തു, മാഖീർ അവിടെ താമസംതുടങ്ങി.+41 മനശ്ശെയുടെ മകനായ യായീർ അവിടേക്കു ചെന്ന് ആ പ്രദേശങ്ങളിലെ ഗ്രാമങ്ങൾ പിടിച്ചടക്കി, അവയെ ഹവ്വോത്ത്-യായീർ*+ എന്നു വിളിച്ചു.
14 “ഗശൂര്യരുടെയും മാഖാത്യരുടെയും+ അതിർത്തിവരെയുള്ള അർഗോബ് പ്രദേശം മുഴുവനും+ മനശ്ശെയുടെ വംശജനായ യായീർ+ പിടിച്ചടക്കി. യായീർ ബാശാനിലെ ആ ഗ്രാമങ്ങൾക്കു തന്റെ പേരുകൂടെ ചേർത്ത് ഹവ്വോത്ത്-യായീർ*+ എന്നു പേരിട്ടു. ഇന്നും അതുതന്നെയാണ് അവയുടെ പേര്.