11 പിന്നെ അതു ശെഫാമിൽനിന്ന് നീണ്ട് അയീന്റെ കിഴക്കുള്ള രിബ്ലയിൽ എത്തും. തുടർന്ന് അതു താഴേക്കു ചെന്ന് കിന്നേരെത്ത് കടലിന്റെ+ കിഴക്കേ ചെരിവിലൂടെ കടന്നുപോകും. 12 പിന്നെ അതു യോർദാനിലൂടെ പോയി ഉപ്പുകടലിൽ+ ചെന്ന് അവസാനിക്കും. ഇതായിരിക്കും നിങ്ങളുടെ ദേശവും+ അതിന്റെ അതിർത്തികളും.’”