12 യഹോവ അപ്പോൾ മോശയോടു പറഞ്ഞു: “നീ പർവതത്തിൽ എന്റെ അടുത്തേക്കു കയറിവന്ന് അവിടെ നിൽക്കുക. അവരുടെ പ്രബോധനത്തിനായുള്ള നിയമവും കല്പനയും ഞാൻ കൽപ്പലകകളിൽ എഴുതി നിനക്കു തരും.”+
18 സീനായ് പർവതത്തിൽവെച്ച് മോശയോടു സംസാരിച്ചുതീർന്ന ഉടൻ ദൈവം മോശയ്ക്കു ‘സാക്ഷ്യ’ത്തിന്റെ രണ്ടു പലക കൊടുത്തു.+ അതു ദൈവത്തിന്റെ വിരൽകൊണ്ട് എഴുതിയ കൽപ്പലകകളായിരുന്നു.+
19 മോശ പാളയത്തിന് അടുത്ത് എത്തിയപ്പോൾ കാളക്കുട്ടിയെയും+ അവിടെ നൃത്തം ചെയ്യുന്നവരെയും കണ്ടു. മോശയ്ക്കു വല്ലാതെ ദേഷ്യം വന്നു. കൈകളിലുണ്ടായിരുന്ന പലകകൾ മോശ പർവതത്തിന്റെ അടിവാരത്തിൽ എറിഞ്ഞ് ഉടച്ചുകളഞ്ഞു.+
34പിന്നെ യഹോവ മോശയോടു പറഞ്ഞു: “ആദ്യത്തേതുപോലുള്ള രണ്ടു കൽപ്പലകകൾ നീ വെട്ടിയുണ്ടാക്കുക.+ നീ എറിഞ്ഞുടച്ച+ ആദ്യത്തെ പലകകളിലുണ്ടായിരുന്ന വാക്കുകൾ ഞാൻ ആ പലകകളിൽ എഴുതും.+