18 രാജാവ് സിംഹാസനസ്ഥനാകുമ്പോൾ ലേവ്യപുരോഹിതന്മാരുടെ കൈയിൽനിന്ന് ഈ നിയമം വാങ്ങി, ഒരു പുസ്‌തകത്തിൽ* പകർത്തിയെഴുതി തനിക്കുവേണ്ടി അതിന്റെ ഒരു പകർപ്പ് ഉണ്ടാക്കണം.+
7 യേശുവ, ബാനി, ശേരെബ്യ,+ യാമീൻ, അക്കൂബ്, ശബ്ബെത്തായി, ഹോദിയ, മയസേയ, കെലീത, അസര്യ, യോസാബാദ്,+ ഹാനാൻ, പെലായ എന്നീ ലേവ്യർ ജനത്തിനു നിയമം വിശദീകരിച്ചുകൊടുത്തു.+ ആ സമയം ജനം മുഴുവൻ നിൽക്കുകയായിരുന്നു.