26 യഹോവ എന്ന ഞാൻ വിശുദ്ധനായതുകൊണ്ട്+ നിങ്ങൾ എനിക്കു വിശുദ്ധരായിരിക്കണം. നിങ്ങൾ എന്റേതായിത്തീരാൻവേണ്ടി മറ്റുള്ള എല്ലാ ജനങ്ങളിൽനിന്നും ഞാൻ നിങ്ങളെ വേർതിരിക്കുകയാണ്.+
9 നിങ്ങൾ എപ്പോഴും നിങ്ങളുടെ ദൈവമായ യഹോവയുടെ കല്പനകൾ പാലിക്കുകയും ദൈവത്തിന്റെ വഴികളിൽ നടക്കുകയും ചെയ്യുന്നതിനാൽ നിങ്ങളോടു സത്യം ചെയ്തതുപോലെ+ യഹോവ നിങ്ങളെ തന്റെ വിശുദ്ധജനമായി സ്ഥിരപ്പെടുത്തും.+