7 നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ അനുഗ്രഹിച്ചിരിക്കുന്നതുകൊണ്ട് അവിടെ നിങ്ങളും വീട്ടിലുള്ളവരും നിങ്ങളുടെ ദൈവമായ യഹോവയുടെ മുമ്പാകെ ആഹാരം കഴിക്കുകയും+ നിങ്ങളുടെ അധ്വാനത്തെപ്രതി ആഹ്ലാദിക്കുകയും വേണം.+
11 തുടർന്ന്, നിന്റെ ദൈവമായ യഹോവ നിനക്കും നിന്റെ വീട്ടിലുള്ളവർക്കും ചെയ്ത എല്ലാ നന്മകളെയും പ്രതി നീയും നിങ്ങൾക്കിടയിൽ താമസിക്കുന്ന ലേവ്യനും വിദേശിയും ആഹ്ലാദിക്കണം.+