-
ആവർത്തനം 12:12വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
12 നിങ്ങളുടെ ദൈവമായ യഹോവയുടെ മുന്നിൽ നിങ്ങളും നിങ്ങളുടെ ആൺമക്കളും പെൺമക്കളും നിങ്ങൾക്ക് അടിമപ്പണി ചെയ്യുന്ന പുരുഷന്മാരും സ്ത്രീകളും ആഹ്ലാദിക്കണം.+ നിങ്ങളോടൊപ്പം നിങ്ങളുടെ നഗരങ്ങൾക്കുള്ളിലുള്ള* ലേവ്യരും ആഹ്ലാദിക്കണം; അവർക്കു നിങ്ങളോടൊപ്പം ഓഹരിയോ അവകാശമോ നൽകിയിട്ടില്ലല്ലോ.+
-
-
ആവർത്തനം 12:18വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
18 നിങ്ങളുടെ ദൈവമായ യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്ത് നിങ്ങളുടെ ദൈവമായ യഹോവയുടെ മുന്നിൽവെച്ചാണു നിങ്ങൾ അവ തിന്നേണ്ടത്.+ നിങ്ങളും നിങ്ങളുടെ മകനും മകളും നിങ്ങൾക്ക് അടിമപ്പണി ചെയ്യുന്ന പുരുഷനും സ്ത്രീയും നിങ്ങളുടെ നഗരങ്ങൾക്കുള്ളിലുള്ള ലേവ്യനും അവ ഭക്ഷിക്കണം. നിങ്ങളുടെ ദൈവമായ യഹോവയുടെ മുമ്പാകെ നിങ്ങളുടെ എല്ലാ സംരംഭങ്ങളിലും നിങ്ങൾ ആഹ്ലാദിക്കണം.
-
-
ആവർത്തനം 14:23വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
23 നിങ്ങളുടെ ദൈവമായ യഹോവ തന്റെ പേര് സ്ഥാപിക്കാൻ തിരഞ്ഞെടുക്കുന്ന സ്ഥലത്ത് നിങ്ങളുടെ ധാന്യം, പുതുവീഞ്ഞ്, എണ്ണ എന്നിവയുടെ പത്തിലൊന്നും അതുപോലെ, നിങ്ങളുടെ ആടുമാടുകളുടെ കടിഞ്ഞൂലുകളെയും കൊണ്ടുവന്ന് ദൈവത്തിന്റെ സന്നിധിയിൽവെച്ച് നിങ്ങൾ തിന്നണം.+ അങ്ങനെ, നിങ്ങൾ എല്ലായ്പോഴും നിങ്ങളുടെ ദൈവമായ യഹോവയെ ഭയപ്പെടാൻ പഠിക്കും.+
-
-
സങ്കീർത്തനം 32:11വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
11 നീതിമാന്മാരേ, യഹോവയിൽ സന്തോഷിക്കൂ! ആഹ്ലാദിക്കൂ!
ഹൃദയശുദ്ധിയുള്ളവരേ, നിങ്ങൾ സന്തോഷത്തോടെ ആർപ്പിടൂ!
-