വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സംഖ്യ 18:20
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 20 യഹോവ അഹരോ​നോ​ടു തുടർന്നു​പ​റഞ്ഞു: “അവരുടെ ദേശത്ത്‌ നിനക്ക്‌ അവകാശം ലഭിക്കില്ല. ദേശത്തി​ന്റെ ഒരു ഓഹരി​യും അവർക്കി​ട​യിൽ നിനക്കു ലഭിക്കില്ല.+ ഞാനാണ്‌ ഇസ്രാ​യേ​ല്യർക്കി​ട​യിൽ നിന്റെ ഓഹരി​യും അവകാ​ശ​വും.+

  • സംഖ്യ 18:24
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 24 ഇസ്രായേൽ ജനം യഹോ​വ​യ്‌ക്കു നൽകു​ന്ന​തി​ന്റെ പത്തി​ലൊന്ന്‌, ഞാൻ ലേവ്യർക്ക്‌ ഒരു അവകാ​ശ​മാ​യി കൊടു​ത്തി​രി​ക്കു​ന്നു. അതു​കൊ​ണ്ടാണ്‌ ഞാൻ അവരോ​ട്‌, ‘ഇസ്രാ​യേ​ല്യർക്കി​ട​യിൽ നിങ്ങൾക്ക്‌ അവകാ​ശ​മു​ണ്ടാ​ക​രുത്‌’ എന്നു പറഞ്ഞത്‌.”+

  • ആവർത്തനം 10:9
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 9 അതുകൊണ്ടാണ്‌ ലേവിക്കു സഹോ​ദ​ര​ന്മാ​രോ​ടൊ​പ്പം ഓഹരി​യോ അവകാ​ശ​മോ കൊടു​ക്കാത്തത്‌. നിങ്ങളു​ടെ ദൈവ​മായ യഹോവ ലേവി​യോ​ടു പറഞ്ഞതു​പോ​ലെ,+ യഹോ​വ​യാ​ണു ലേവി​യു​ടെ അവകാശം.

  • ആവർത്തനം 14:28, 29
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 28 “എല്ലാ മൂന്നാം വർഷത്തി​ന്റെ​യും ഒടുവിൽ, ആ വർഷത്തെ വിളവി​ന്റെ പത്തി​ലൊ​ന്നു മുഴു​വ​നും കൊണ്ടു​വന്ന്‌ നിങ്ങളു​ടെ നഗരങ്ങ​ളിൽ സംഭരി​ക്കണം.+ 29 നിങ്ങളോടൊപ്പം ഓഹരി​യോ അവകാ​ശ​മോ ലഭി​ച്ചിട്ടി​ല്ലാത്ത ലേവ്യ​നും നിങ്ങളു​ടെ നഗരങ്ങ​ളിൽ വന്നുതാ​മ​സി​ക്കുന്ന വിദേ​ശി​യും അനാഥനും* വിധവ​യും വന്ന്‌ കഴിച്ച്‌ തൃപ്‌ത​രാ​കട്ടെ.+ അപ്പോൾ നിങ്ങളു​ടെ ദൈവ​മായ യഹോവ നിങ്ങളു​ടെ എല്ലാ പ്രവൃ​ത്തി​ക​ളെ​യും അനു​ഗ്ര​ഹി​ക്കും.+

  • യോശുവ 13:14
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 14 ലേവ്യഗോത്രത്തിനു മാത്ര​മാ​ണു മോശ അവകാശം കൊടു​ക്കാ​തി​രു​ന്നത്‌.+ ഇസ്രായേ​ലി​ന്റെ ദൈവ​മായ യഹോവ അവരോ​ടു വാഗ്‌ദാ​നം ചെയ്‌തതുപോലെ+ ദൈവ​ത്തി​നു തീയി​ലർപ്പി​ക്കുന്ന യാഗങ്ങ​ളാണ്‌ അവരുടെ അവകാശം.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക