16 കൂടാതെ, നിലത്ത് വിതച്ചതിൽനിന്ന് നിന്റെ അധ്വാനഫലമായി ലഭിച്ച ആദ്യഫലങ്ങളുടെ വിളവെടുപ്പുത്സവം*+ നീ ആചരിക്കണം. വർഷാവസാനം നിന്റെ അധ്വാനത്തിന്റെ ഫലം വയലിൽനിന്ന് ശേഖരിക്കുമ്പോൾ ഫലശേഖരത്തിന്റെ ഉത്സവവും* ആചരിക്കണം.+
15 “‘ശബത്തിന്റെ പിറ്റെ ദിവസംമുതൽ, അതായത് ദോളനയാഗത്തിന്റെ* കറ്റ കൊണ്ടുവരുന്ന ദിവസംമുതൽ, നിങ്ങൾ ഏഴു ശബത്ത് എണ്ണണം.+ അവ ഏഴും പൂർണവാരങ്ങൾ ആയിരിക്കണം.