-
ആവർത്തനം 21:6-9വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
6 പിന്നെ, ശവശരീരത്തിന് ഏറ്റവും അടുത്തുള്ള നഗരത്തിലെ മൂപ്പന്മാരെല്ലാം താഴ്വരയിൽവെച്ച് കഴുത്ത് ഒടിച്ച പശുക്കിടാവിന്റെ മേൽ തങ്ങളുടെ കൈകൾ കഴുകണം.+ 7 എന്നിട്ട് അവർ ഇങ്ങനെ പ്രഖ്യാപിക്കണം: ‘ഞങ്ങളുടെ കൈകൾ ഈ രക്തം ചൊരിഞ്ഞിട്ടില്ല, ഞങ്ങളുടെ കണ്ണ് ഇതു കണ്ടിട്ടുമില്ല. 8 യഹോവേ, അങ്ങ് മോചിപ്പിച്ച അങ്ങയുടെ ജനമായ ഇസ്രായേലിന് എതിരെ ഇതു കണക്കിടരുതേ;+ നിരപരാധിയുടെ രക്തത്തിന്റെ കുറ്റം അങ്ങയുടെ ജനമായ ഇസ്രായേലിന്മേൽ ഇരിക്കാൻ അങ്ങ് ഇടവരുത്തരുതേ.’+ അപ്പോൾ, രക്തം ചൊരിഞ്ഞതിന്റെ കുറ്റം അവർക്കെതിരെ കണക്കിടില്ല. 9 ഇങ്ങനെ, യഹോവയുടെ മുമ്പാകെ ശരിയായതു ചെയ്തുകൊണ്ട് നിരപരാധിയുടെ രക്തം വീണതിന്റെ കുറ്റം നിങ്ങൾ നിങ്ങൾക്കിടയിൽനിന്ന് നീക്കിക്കളയണം.
-