22 അവർ നെഗെബിലേക്കു ചെന്ന് അനാക്യരായ+ അഹീമാൻ, ശേശായി, തൽമായി+ എന്നിവർ താമസിക്കുന്ന ഹെബ്രോനിൽ+ എത്തി. ഈജിപ്തിലെ സോവാൻ പട്ടണം പണിയുന്നതിന് ഏഴു വർഷം മുമ്പ് പണിതതായിരുന്നു ഹെബ്രോൻ.
33 ഞങ്ങൾ അവിടെ നെഫിലിമുകളെയും കണ്ടു. നെഫിലിമുകളിൽനിന്നുള്ള* ആ അനാക്യവംശജരുടെ+ മുമ്പിൽ ഞങ്ങൾ വെറും പുൽച്ചാടികളെപ്പോലെയായിരുന്നു. അവർക്കും ഞങ്ങളെ കണ്ട് അങ്ങനെതന്നെ തോന്നി.”