10 അടിമവീടായ ഈജിപ്ത് ദേശത്തുനിന്ന് നിന്നെ കൊണ്ടുവന്ന നിന്റെ ദൈവമായ യഹോവയിൽനിന്ന് നിന്നെ അകറ്റിക്കളയാൻ അവൻ ശ്രമിച്ചതിനാൽ നിങ്ങൾ അവനെ കല്ലെറിഞ്ഞ് കൊല്ലണം.+ 11 ഇസ്രായേലെല്ലാം അതു കേട്ട് ഭയപ്പെടും; മേലാൽ ഇതുപോലൊരു തിന്മ നിങ്ങൾക്കിടയിൽ ചെയ്യാൻ അവർ മുതിരില്ല.+