10 “ഇസ്രായേല്യരോടു പറയുക: ‘ഒടുവിൽ നിങ്ങൾ, ഞാൻ തരുന്ന ദേശത്ത് എത്തി നിങ്ങളുടെ വിള കൊയ്യുമ്പോൾ വിളവിന്റെ ആദ്യഫലങ്ങളുടെ+ ഒരു കറ്റ പുരോഹിതന്റെ അടുത്ത് കൊണ്ടുവരണം.+
8 പിന്നെ യഹോവ അഹരോനോടു പറഞ്ഞു: “എനിക്കു ലഭിക്കുന്ന സംഭാവനകളുടെ ചുമതല ഞാൻ നിന്നെ ഏൽപ്പിക്കുന്നു.+ ഇസ്രായേല്യർ സംഭാവന ചെയ്യുന്ന എല്ലാ വിശുദ്ധവസ്തുക്കളുടെയും ഒരു ഭാഗം ഞാൻ നിനക്കും നിന്റെ ആൺമക്കൾക്കും സ്ഥിരമായ ഓഹരിയായി തന്നിരിക്കുന്നു.+
5 ഈ കല്‌പന പുറപ്പെടുവിച്ച ഉടനെ, ഇസ്രായേല്യർ അവരുടെ ധാന്യത്തിന്റെയും പുതുവീഞ്ഞിന്റെയും എണ്ണയുടെയും+ തേനിന്റെയും നിലത്തെ എല്ലാ വിളവിന്റെയും ആദ്യഫലം+ വലിയ തോതിൽ കൊണ്ടുവന്ന് കൊടുത്തു; എല്ലാത്തിന്റെയും പത്തിലൊന്ന് അവർ കൊടുത്തു.+