4 നിങ്ങൾ യോർദാൻ കടന്നശേഷം ഞാൻ ഇന്നു നിങ്ങളോടു കല്പിക്കുന്നതുപോലെ, ഏബാൽ പർവതത്തിൽ+ ആ കല്ലുകൾ നാട്ടി അവയിൽ കുമ്മായം പൂശണം. 5 നിങ്ങൾ അവിടെ നിങ്ങളുടെ ദൈവമായ യഹോവയ്ക്കു കല്ലുകൊണ്ടുള്ള ഒരു യാഗപീഠവും പണിയണം. അതിനുവേണ്ടി നിങ്ങൾ ഇരുമ്പായുധങ്ങൾ ഉപയോഗിക്കരുത്.+