-
സംഖ്യ 21:33, 34വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
33 അതിനു ശേഷം അവർ തിരിഞ്ഞ് ബാശാൻ വഴിയിലൂടെ പോയി. അപ്പോൾ ബാശാനിലെ രാജാവായ ഓഗ്+ അവരോടു യുദ്ധം ചെയ്യാൻ തന്റെ സകല ജനത്തോടും ഒപ്പം എദ്രെയിൽ വന്നു.+ 34 എന്നാൽ യഹോവ മോശയോടു പറഞ്ഞു: “ഓഗിനെ പേടിക്കേണ്ടാ.+ അവനെയും അവന്റെ ജനത്തെയും അവന്റെ ദേശത്തെയും ഞാൻ നിന്റെ കൈയിൽ തരും.+ ഹെശ്ബോനിൽ താമസിച്ചിരുന്ന അമോര്യരാജാവായ സീഹോനോടു ചെയ്തതുപോലെതന്നെ നീ അവനോടും ചെയ്യും.”+
-
-
ആവർത്തനം 3:3വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
3 അങ്ങനെ നമ്മുടെ ദൈവമായ യഹോവ ബാശാനിലെ ഓഗ് രാജാവിനെയും ഓഗിന്റെ മുഴുവൻ ജനത്തെയും നമ്മുടെ കൈയിൽ തന്നു. നമ്മൾ ഓഗ് രാജാവിനോടു പൊരുതി അവരെ സംഹരിച്ചു; അയാളുടെ ജനത്തിൽ ആരും ശേഷിച്ചില്ല.
-
-
യോശുവ 9:9, 10വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
9 അതിന് അവർ പറഞ്ഞു: “അങ്ങയുടെ ദൈവമായ യഹോവയുടെ പേരിനോടുള്ള ആദരവ് കാരണം വളരെ ദൂരെയുള്ള ഒരു ദേശത്തുനിന്ന് വരുന്നവരാണ് ഈ ദാസർ.+ കാരണം, ആ ദൈവത്തിന്റെ കീർത്തിയെക്കുറിച്ചും ഈജിപ്തിൽ ആ ദൈവം ചെയ്‌ത എല്ലാ കാര്യങ്ങളെക്കുറിച്ചും+ ഞങ്ങൾ കേട്ടിരിക്കുന്നു. 10 കൂടാതെ, യോർദാന് അക്കരെയുണ്ടായിരുന്ന* രണ്ട് അമോര്യരാജാക്കന്മാരോട്, ഹെശ്ബോൻരാജാവായ സീഹോനോടും+ അസ്താരോത്തിലെ ബാശാൻരാജാവായ ഓഗിനോടും,+ ചെയ്‌ത എല്ലാ കാര്യങ്ങളെക്കുറിച്ചും ഞങ്ങൾ കേട്ടിരിക്കുന്നു.
-